മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുംബൈ പോലീസിന് തന്റെ എട്ട് ഹോട്ടലുകള്‍ തുറന്നു കൊടുത്ത് ബോളിവുഡ് സംവിധായകന് രോഹിത്ത് ഷെട്ടി. പോലീസുകാര്‍ക്ക് വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യത്തിന് പുറമെ ഈ ഹോട്ടലുകളില്‍ പോലീസുകാര്‍ക്ക് പ്രഭാതഭക്ഷണവും അത്താഴവും ഒരുക്കിയിട്ടുണ്ട്. തങ്ങളെ സഹായിച്ച രോഹിത്ത് ഷെട്ടിയോട് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോലീസ് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഡ്യൂട്ടിയിലുള്ള ഞങ്ങളുടെ കൊവിഡ് പോരാളികള്‍ക്ക് വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യത്തിനൊപ്പം തന്റെ ഉടമസ്ഥതയിലുള്ള എട്ട് ഹോട്ടലുകളില്‍ അവര്‍ക്ക് പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമുള്ള ഏര്‍പ്പാടു കൂടി ചെയ്തിരിക്കുകയാണ് രോഹിത്ത് ഷെട്ടി. മുംബൈയെ കൊറോണയില്‍ നിന്നും സുരക്ഷിതമാക്കാനുള്ള ഞങ്ങളുടെ ശ്രമത്തിനിടെ നല്കിയ സഹായത്തിന്, ഈ ദയാവായ്പ്പിന് ഞങ്ങള്‍ അദ്ദേഹത്തോട് നന്ദി പറയുന്നു’ എന്നാണ് മുംബൈ പോലീസ് ട്വീറ്ററില്‍ കുറിച്ചത്.
നേരത്തെ ലോക്ക് ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാനുള്ള ഫെഡറേഷന് ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്റെ ദുരിതാശ്വാസനിധിയിലേക്ക് രോഹിത്ത് ഷെട്ടി 51 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. രോഹിത്ത് ഷെട്ടിക്ക് പുറമെ നടന് സോനു സൂദും തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ താമസത്തിനായി വിട്ടുനല്‍കിയിരുന്നു.
#RohitShetty has facilitated eight hotels across the city for our on-duty #CovidWarriors to rest, shower & change with arrangements for breakfast & dinner.
We thank him for this kind gesture and for helping us in #TakingOnCorona and keeping Mumbai safe.
— Mumbai Police (@MumbaiPolice) April 21, 2020
Discussion about this post