ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്കും പാലും പാല് ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി ലഭിച്ചു. ഇതിനു പുറമെ വിദ്യാഭ്യാസ, പുസ്തക വിപണന സ്ഥാപനങ്ങള്‍, ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് ലഭിക്കും.
നേരത്തെ ബുക്ക് ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ കേന്ദ്രം നിലപാടെടുത്തിരുന്നു. എന്നാല്‍ പുതിയ ഉത്തരവില്‍ വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുകയാണ്. ഇതിന് പുറമെ മൊബൈല്‍ റീചാര്‍ജ് കേന്ദ്രങ്ങളെയും ഇളവുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post