ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാക്കി കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നു. 18,895 പേര്‍ക്കാണ് രാജ്യത്ത് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. 603 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
15,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,260 പേര് രോഗമുക്തരായി. 17.48 ശതമാനമാണ് രാജ്യത്ത് രോഗം ഭേദമാകുന്നതിന്റെ നിരക്ക്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
5,218 ആള്‍ക്കാരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കാട്ടുതീ പടരുന്നതുപോലെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 552 കേസുകളാണ് ചൊവ്വാഴ്ച മാത്രം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടുചെയ്തത്. സംസ്ഥാനത്ത് കൊറോണ ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണ് മുംബൈ.
കൊറോണ ബാധിച്ച് ഏറ്റവുമധികം പേര് മരിച്ചതും മഹാരാഷ്ട്രയിലാണ്. 232 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹി (2156), ഗുജറാത്ത് (2,066) എന്നീ സംസ്ഥാനങ്ങളാണ് രോഗബാധ ഏറ്റവും അധികമുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങള്‍.
കഴിഞ്ഞദിവസം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് -153, ഗുജറാത്ത് – 112, തമിഴ്നാട്-76, ബിഹാര്‍- 13, കര്‍ണാടക-10, കേരളം-19 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.
Discussion about this post