മദ്യം കിട്ടാക്കനിയായപ്പോള്‍ അസ്വസ്ഥരായി, വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ചു; യുവതിയും സഹോദരനും മരിച്ചു

ബംഗളൂരു: വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ മദ്യം കിട്ടാക്കനിയായപ്പോള്‍ വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ സ്ഥിര മദ്യപാനികള്‍ എന്നായിരുന്നു വിവരം.

ഇവര്‍ മദ്യവില്‍പന നിരോധിച്ചതോടെ ആസ്വസ്ഥരായിരുന്നു. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്‍ന്ന് സഹോദരങ്ങള്‍ വിഷാദത്തിലായിരുന്നുവെന്നാണ് പേലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.

സാനിറ്റൈസറില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു. നാല് ദിവസത്തോളം ഇങ്ങനെ സാനിറ്റൈസര്‍ കുടിച്ചുവെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരത്തോടെ ബസവരാജിനും ജംബാവയ്ക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ച വിവരം പുറത്തറിയുന്നത്. പിന്നാലെ മരണപ്പെടുകയായിരുന്നു.

Exit mobile version