ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീവ്രമേഖലയില്‍ മൂന്ന് പോലീസുകാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ അതിതീവ്ര രോഗബാധിതമേഖലകളില്‍ ഒന്നാണ് നബി കരീം. അതേസമയം സംസ്ഥാനത്ത് ഇതുവരെ 2081 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ നൂറിനടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി മലയാളി നഴ്‌സുമാരും ഈ കൂട്ടത്തിലുണ്ട്. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാപക പരിശോധനയും കര്‍ശന ലോക്ക് ഡൗണും കൊണ്ടു മാത്രമേ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്നാണ് ആരോഗ്യവിദഗദ്ധര്‍ പറയുന്നത്.
അതേസമയം ഡല്‍ഹിയില്‍ രോഗവ്യാപനം ശക്തമായതിനാല്‍ തലസ്ഥാനത്തെ മാധ്യമപ്രവത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചത്. അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണിനോട് സഹകരിക്കാതെ നിരവധി പേരാണ് വാഹനങ്ങളുമായി പുറത്തിറങ്ങിയത്. ഡല്‍ഹി-
ഗാസിയാബാദ് അതിത്തിയില്‍ ഇന്ന് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷമായത്. ഇതേ തുടര്‍ന്ന് ഇവിടെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങള്‍ക്ക് പോകുന്നവരേയും പാസ് ഉള്ളവരേയും മാത്രമേ കടത്തി വിടൂ എന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചത്.
Discussion about this post