ന്യൂഡല്‍ഹി: ചെലവ് കുറച്ച് ഗുണനിലവാരമുള്ള എന്‍95 മാസ് നിര്‍മ്മാണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഐടി ഡല്‍ഹിയിലെ സ്റ്റാര്‍ട്ടപ്പ്. കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് മാസ്ക് നിര്‍മ്മാണവുമായി രംഗത്ത് വന്നിരിക്കുന്നത്. 45 രൂപയ്ക്കാണ് മാസ്ക് വിപണിയിലെത്തിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്നും, ഗുണനിലവാരമില്ലാത്ത മാസ്ക് വ്യാപകമായതിന്റെയും അടിസ്ഥാനത്തിലാണ് ഐഐടി രംഗത്തെത്തിയത്.
98ശതമാനം ഫില്ട്ടറേഷന് സാധ്യമാകുന്നതാണ് മാസ്കെന്ന് പ്രൊഫസര്‍ ബിപിന്കുമാര് പറഞ്ഞു. ടെക്സ്റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എന്‍ജിനിയറിങ് വകുപ്പിലെ പ്രൊഫസര്‍മാരുടെ മേല്‍നോട്ടത്തിലാണ് മാസ്ക് നിര്‍മ്മിക്കുന്നത്. നൂറോ അതില്‍കൂടുതലോ മാസ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാം. വിപണിയില്‍ എന്‍ 95 മാസ്കിന് വന്‍തുകയാണ് ഈടാക്കുന്നത്.
ആവശ്യത്തിന് ലഭ്യവുമല്ല. അതുകൊണ്ടുതന്നെ നിലവാരംകുറഞ്ഞ സര്‍ജിക്കല്‍ മാസ്കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വന്‍തോതിലുള്ള മാസ്ക് നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ്. വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള എന്‍ 95 മാസ്ക് നിര്‍മ്മിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post