ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് ധരിച്ചില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന തീരുമാനം ആദ്യം എടുത്തത് ഒഡീഷയാണ്. ഇപ്പോള്‍ രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മാസ്‌ക് ഇല്ലെങ്കില്‍ പെട്രോളും ഇല്ല എന്ന തീരുമാനത്തില്‍ എത്തി നില്‍ക്കുകയാണ് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍.
മാസ്‌ക് ധരിച്ചില്ലെങ്കില്‍ പെട്രോളും ഡീസലും ഇല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. അവശ്യസേവന മേഖലയിലായതിനാല്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് പെട്രോള്‍ പമ്പുകള്‍.
നിരവധിപേരാണ് ഓരോദിവസവും പെട്രോള്‍ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചത്. രാജ്യവ്യാപകമായാണ് തീരുമാനം നടപ്പാക്കിയത്.