ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ന്യൂറോസര്‍ജനാണ് മരിച്ചത്. കില്പോക്കിലെ സ്വകാര്യ ആശുപത്രിയുടെ എംഡിയാണ്. രോഗികളെ ചികില്സിച്ചതിലൂടെയാണ് രോഗം പടര്‍ന്നത്.
ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി. അതിനിടെ തമിഴ്നാട്ടില്‍ ഇന്ന് 105 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1477 ആയി.
ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും പോലീസുകാരും രണ്ട് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അതിനിടെ ഇന്ന് 46 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ തമിഴ്നാട്ടില്‍ ആശുപത്രിവിട്ടവരുടെ എണ്ണം 411 ആയി.
Discussion about this post