ഭോപ്പാല്‍: കോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മരിച്ച പോലീസ് ഇന്‍സ്പെക്ടര്‍ ദേവേന്ദ്ര കുമാറിന്റെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് പോലീസ് വകുപ്പില്‍ ജോലിയും നല്‍കുമെന്ന് അറിയിച്ചു.
‘കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍, ഇന്‍ഡോര്‍ പോലീസിലെ മികച്ച അംഗം, പോലീസ് സ്റ്റേഷന്റെ ചാര്‍ജ് മുമ്പ് വഹിച്ചിരുന്ന, ഇന്‍സ്പെക്ടര്‍ ദേവേന്ദ്ര കുമാറിന് ജോലിക്കിടയില്‍ അദ്ദേഹത്തിന്റെ ജീവന് നഷ്ടമായിരിക്കുന്നു’ – ട്വീറ്റില്‍ ചൗഹാന് പറഞ്ഞു.
ഏറ്റവും അവസാനത്തെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അദ്ദേഹം മരിച്ചെന്ന വാര്‍ത്തയാണ് പിന്നാലെ ലഭിച്ചതെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ആയിരുന്നു ദേവേന്ദ്ര കുമാറിന്റെ മരണം.
Discussion about this post