ബംഗളൂരൂ: ലോക്ക് ഡൗണും കൊറോണ വൈറസ് വ്യാപനം മൂലം കടുത്ത നിയന്ത്രണങ്ങളുമാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലും നടത്തുന്നത്. ഇപ്പോള്‍ പ്രസവ വേദന എടുത്ത് തന്റെ ഭര്‍ത്താവിനൊപ്പം യുവതി നടന്നത് 7 കിലോമീറ്ററോളമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനം ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ ക്ലിനിക്ക് അന്വേഷിച്ച് നടത്തം ആരംഭിച്ചത്.
ഒടുവില്‍ വേദന കലശലായപ്പോള്‍ അഭയം തേടിയത് മൃഗാശുപത്രിയിലായിരുന്നു. ശേഷം യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കര്‍ണാടകയിലെ ബംഗളൂരൂവിലാണ് സംഭവം. ആശുപത്രികളോ ക്ലിനിക്കുകളോ തുറന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചാണ് ദമ്പതികള്‍ നടന്നതെന്ന് ദന്തല്‍ ഡോക്ടറായ രമ്യ പറയുന്നു. ഇവരുവരും അഞ്ച്- ഏഴ് കിലോമീറ്റര്‍ വരെ കാല്‍നടയായി സഞ്ചരിച്ചു.
തുടര്‍ന്നാണ് അഭയം തേടി ദന്താശുപത്രിയില്‍ എത്തിയതെന്നും രമ്യ പറയുന്നു. ഇവരുടെ അവസ്ഥ കണ്ട് ദന്താശുപത്രിയിലെ അധികൃതര്‍ പ്രസവത്തിനായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും രമ്യ പറയുന്നു.
Karnataka: A pregnant woman delivered a baby at a dentist's clinic in Bengaluru where she had reached, along with her husband, after walking for around 7 km in hopes of reaching a hospital. The mother & baby (in pic with the dentist) were later sent to hospital after the delivery pic.twitter.com/dO9edQ9EsU
— ANI (@ANI) April 19, 2020
Discussion about this post