കൊവിഡ് പ്രതിരോധത്തിന് സജീവമായി രംഗത്തിറങ്ങിയവരാണ് വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും ഫേസ്ഷീല്‍ഡുകളും നല്കി രംഗത്ത് വന്നിരിക്കുകയാണ്. വെന്റിലേറ്റര്‍, മാസ്ക്, തുടങ്ങിയ നിര്‍മ്മാണത്തിന് പുറമെയാണ്, ഇപ്പോള്‍ ഫേസ്ഷീല്‍ഡ് കൂടി നിര്‍മ്മിച്ച് നല്‍കുന്നത്. ഇതുവരെ രാജ്യത്തുടനീളം 80,000 ഫേസ്ഷീല്‍ഡുകള്‍ മഹീന്ദ്ര വിതരണം ചെയ്തുകഴിഞ്ഞു.
മഹീന്ദ്രയുടെ പിതാംപുര്‍ പ്ലാന്റില്‍ മാര്‍ച്ച് 30-നാണ് ഫേസ്ഷീല്ഡുകളുടെ നിര്‍മാണം ആരംഭിച്ചത്. അതിവേഗത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. ഏപ്രില്‍ 17-ാം തീയതിയിലെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിലായി 80,000 ഫെയ്സ് ഷീല്‍ഡുകള്‍ നല്കി കഴിഞ്ഞെന്ന് മഹീന്ദ്ര പറയുന്നു.
നിര്‍മ്മാണം ആരംഭിച്ച് 17 ദിവസത്തിനുള്ളില്‍ 80,000 ഫേസ്ഷീല്‍ഡുകള്‍ വിവിധ പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഈ നീക്കത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള എയറോസോള്‍ ബോക്സുകള്‍ നിര്‍മ്മിക്കുകയാണ് മഹീന്ദ്രയുടെ പുതിയ പദ്ധതിയെന്നും പവന് ഗൊയങ്ക കുറിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post