ന്യൂഡല്‍ഹി: താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഎം അനുകൂല കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സംയുക്ത സമിതിയുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്.
രാവിലെ രാം ലീല മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുന്നത്. ഇന്നും നാളെയുമായി നടത്തുന്ന മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post