രാജ്യത്ത് ട്രെയിന്‍ ഗതാതഗം മെയ് 15 ന് ശേഷം മാത്രം; അന്തിമതീരുമാനം പ്രധാനമന്ത്രിയുടേത്

ന്യൂഡല്‍ഹി: മെയ് മൂന്നിന് ലോക്ക് ഡൗണ്‍ മാറിയാലും രാജ്യത്തെ ട്രെയിന്‍ ഗതാഗതം മെയ് 15 ന് ശേഷം മാത്രമായിരിക്കും പുനഃസ്ഥാപിക്കുക. രാജ്യത്തെ വിമാനസര്‍വീസുകളും മെയ് 15 ന് ശേഷം തുടങ്ങാനാണ് സാധ്യത. മന്ത്രിസഭാ സമിതിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എന്നാല്‍ അന്തിമതീരുമാനം പ്രധാനമന്ത്രിയുടേതായിരിക്കും.

അതേസമയം വിമാന കമ്പനികളോട് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കരുതെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസ് ആരംഭിക്കുന്നതില്‍ തീരുമാനമായ ശേഷം മാത്രം ബുക്കിങ് ആരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യ മെയ് നാലു മുതലുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്നുമുതലുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.

Exit mobile version