ന്യൂഡല്‍ഹി: ടിക് ടോക്ക് വീഡിയോകള്‍ക്ക് ലൈക്ക് കിട്ടാത്തതില്‍ മനംനൊന്ത് പതിനെട്ടുകാരന്‍ ജീവനൊടുക്കി. നോയിഡയിലെ സെക്ടര്‍ 39ല്‍ താമസക്കാരനായ കൗമാരക്കാരനാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു യുവാവ് തൂങ്ങി മരിച്ചത്.
മകന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ വന്നതോടെ മകന്റെ മുറിയില്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കുന്നില്ലെന്നും വാതില്‍ തുറക്കുന്നില്ലെന്നും കാണിച്ച് പിതാവ് പോലീസിനെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥിരമായി ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുമായിരുന്ന മകന്‍ കുറച്ച് ദിവസങ്ങളായി വിഷമത്തിലായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. ടിക് ടോക്ക് വീഡിയോകള്‍ക്ക് മതിയായ ശ്രദ്ധ ലഭിക്കാത്തതു കാരണമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.
അതസേമയം സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. സംഭവത്തില്‍ നോയിഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.