അമരാവതി: ആന്ധ്ര പ്രദേശില്‍ കൊവിഡ് 19 വൈറസ് ബാധമൂലം ഒരു മരണം കൂടി. കൃഷ്ണ ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം 31 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അറുന്നൂറ് കടന്നു. വൈറസ് ബാധമൂലം ഇതുവരെ പതിനഞ്ച് പേരാണ് മരിച്ചത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇതുവരെ 14,378 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 32 പേരാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 481 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 3205 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 194 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 1640 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ 1308, തമിഴ്നാട്ടില്‍ 1267, രാജസ്ഥാനില്‍ 1131 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം 1,991 പേര് രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കൊവിഡ് വൈറസിന്റെ വ്യാപനം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രാജ്യം. സംസ്ഥാനങ്ങള്‍ക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. ഗുജറാത്തിന് 24,000 റാപിഡ് ടെസ്റ്റ് കിറ്റുകള്‍ നല്കി. രാജസ്ഥാന് പതിനായിരവും കര്‍ണാടകയ്ക്ക് 12,400 കിറ്റുകളും നല്‍കാനാണ് തീരുമാനം. കൊവിഡ് ഗുരുതരമായി ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇന്നും അടുത്ത ദിവസങ്ങളിലുമായി കിറ്റുകള്‍ വിതരണം ചെയ്യും.
Discussion about this post