ന്യൂഡല്‍ഹി: പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ വാകസിന് തീര്‍ച്ചയായും പുറത്തിറങ്ങുമെന്നും വേണ്ടത് സമയം മാത്രമാണെന്നും പുലിറ്റ്സര്‍ പ്രൈസ് ജേതാവും കൊളംബിയ സര്‍വ്വകലാശാല മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ സിദ്ധാര്‍ഥ മുഖര്‍ജി. രാജ് ദീപ് സര്‍ദേശായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസ് ഒരു ലാബില്‍ വികസിപ്പിച്ചെടുത്തതാണെന്ന വാദം താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന് പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. വാക്സിന് ഉറപ്പായും വരുമെന്നും പക്ഷെ തങ്ങള്‍ക്ക് സമയം നല്‍കണമെന്നും സിദ്ധാര്‍ഥ മുഖര്‍ജി പറഞ്ഞു. ‘വൈറസിന്റെ ശ്രേണിയെ കുറിച്ച് നമുക്കറിയാം. വൈറസിനെ എവിടെ വെച്ച് ആക്രമിക്കാമെന്നും നമുക്കറിയാം. അതുകൊണ്ട് തന്നെ വാക്സിന് സാധ്യമാവും, പക്ഷെ സമയമെടുക്കും’ – അദ്ദേഹം വ്യക്തമാക്കി.
ഒരു പുതിയ വൈറസിനെതിരേ നമ്മള് പല രീതിയിലാണ് മരുന്നുപയോഗിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിലവിലുള്ള ഏത് മരുന്നാണ് ഇതിനെതിരേ ഫലപ്രദം എന്ന് നോക്കും. ഹൈഡ്രോക്സി ക്ലോറോക്വിനും റെംഡെസിവിറും അത്തരത്തില്‍ കൊറോണക്കെതിരേ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആന്റിബോഡികളാണ് രണ്ടാമത്തെ മരുന്ന് . അത് കൊറോണ വൈറസിനു മേല്‍ പറ്റിപ്പിടിക്കും. പിന്നെ വൈറസ് പെട്ടെന്ന് തന്നെ അവയുടെ പകര്പ്പുകളുണ്ടാക്കും. മൂന്നാമത്തെ മരുന്ന് അത്തരത്തിലുള്ള പകര്‍പ്പുകളെ ലക്ഷ്യം വെച്ചുള്ളതാവും. നാലാമത്തേത് വാക്സിനാണെന്നും പക്ഷേ അത് വികസിപ്പിച്ചെടുക്കാന്‍ സമയമേറെയെടുക്കുമെന്നും സിദ്ധാര്‍ഥ മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
പക്ഷെ വൈറസിനെതിരേ ഏറ്റവും ഫലപ്രദം വാക്സിനുകളാണ്. മാത്രവുമല്ല അത് എത്രമാത്രം സുരക്ഷിതമായി ഉപയോഗിക്കാമെന്നതും പ്രധാനമാണെന്നും ഏറ്റവും വേഗതയില്‍ നമ്മള് വികസിപ്പിച്ചെടുത്ത വാക്സിന് 14-18 മാസം വരെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post