മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 3204 ആയി. ഇതുവരെ 194 പേരാണ് വൈറസ് ബാധമൂലം സംസ്ഥാനത്ത് മരിച്ചത്. കഴിഞ്ഞ ദിവസം 288 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 77 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം നൂറ് കടന്നു.
മുംബൈയില്‍ വൈറസ് ബാധമൂലം ഇതുവരെ 121 പേരാണ് മരിച്ചത്. ഇതുവരെ 2,120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മുംബൈ വോക്കാര്‍ഡ് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്കും 15 നഴ്സുമാര്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പന്ത്രണ്ട് നഴ്സുമാര്‍ മലയാളികളാണ്. ഇതേ ആശുപത്രിയില്‍ നേരത്തെ 50 മലയാളി നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യത്ത് ഇതുവരെ 13835 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 452 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post