ഗോവ: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കേരളത്തിന് അഭിമാനമായുര്‍ത്തി മലയാള ചിത്രം ഈമയൗ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരി സ്വന്തമാക്കി. ചിത്രത്തിലെ തന്നെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം ചെമ്പന്‍ വിനോദും സ്വന്തമാക്കി.
സെര്‍ജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈന്-റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. മികച്ച നടിക്കുള്ള പുരസ്കാരം വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. മില്‍കോ ലാസ്റോവിന്റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്കാരം.
Discussion about this post