മുംബൈ: ലോക്ക് ഡൗണിനെ മറികടന്ന് മോണിംഗ് വാക്ക് നടത്തിയവരെ യോഗ ചെയ്യിച്ച് പോലീസ്. പുനെ ബിബവെവാടിയിലെ പോലീസ് ആണ് വിചിത്രമായ ശിക്ഷാ നടപടി എടുത്തത്. വ്യാഴാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയ കുറച്ചുപേരെയാണ് പോലീസ് തടഞ്ഞത്.
നടക്കേണ്ട പകരം ഒരിടത്തിരുന്ന് യോഗ ചെയ്താല്‍ മതിയെന്ന് പോലീസ് പറയുകയായിരുന്നു. റോഡില്‍ തന്നെ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്തിയാണ് പോലീസ് ഇവരെ യോഗ ചെയ്യിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഇരുപതോളം പേരെയാണ് പോലീസ് യോഗ ചെയ്യാന്‍ നിര്‍ദേശിച്ചത്.
ഇവരെ വരിയായി നിര്‍ത്തി പോലീസ് യോഗ ചെയ്യിക്കുന്നത് വീഡിയോയില്‍ കാണാം. അവരവരുടെ വീടുകളിലിരുന്ന് വ്യായാമം ചെയ്യുന്നതിന് പകരം അനാവശ്യമായി റോഡിലിറങ്ങിയതിനാണ് പോലീസ് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയത്.
#WATCH Maharashtra: Police made people, who violated lockdown for a morning walk, perform yoga in Bibvewadi area of Pune, early morning today. #CoronavirusLockdown pic.twitter.com/m5ooX6ixaN
— ANI (@ANI) April 16, 2020
Discussion about this post