മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ദയനീയമാണ്. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ നിരവധിയാണ്. മരുന്നുപോലും കിട്ടാതെ കഷ്ടപ്പെടുകയാണെന്ന് മുംബൈയിലെ ധാരാവിയിലുള്ള മലയാളികള്‍ പറയുന്നു.
തങ്ങള്‍ക്ക് ഭക്ഷണമോ മരുന്നോ കിട്ടുന്നില്ലെന്ന് മലയാളികള്‍ ഒരു മാധ്യമത്തോടായി പറഞ്ഞു. ചുറ്റുപാടുമുള്ളവര്‍ക്കൊക്കെ കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ് ഇവരില്‍ പലരും. കൂടാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതായതോടെ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടിലാണ് കൂടതല്‍ പേരും.
ധാരാവിയിലുള്ള മലയാളികളില്‍ ഏറെ പേരുംചെറുകിട വ്യാപാരികളും തൊഴിലാളികളുമാണ്. ജോലിയില്ലാതായതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചിലര്‍ക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നും തീര്‍ന്നു. എങ്ങനെയെങ്കിലും കേരളത്തിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് മലയാളികളുടെ ഇപ്പോഴത്തെ അഭ്യര്‍ത്ഥന.
കൊറോണ കേസുകള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ധാരാവിയില്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തേക്കിറങ്ങുകയെന്നത് അപകടകരമാണ്. എന്നാല്‍ ഒരു ഭാഗത്ത് ആശങ്ക നിലനില്‍ക്കുമ്പോള്‍ ആളുകളില്‍ പലരും രോഗത്തെക്കുറിച്ച് ബോധാവന്മാരല്ലെന്നതാണ് സത്യം. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഇപ്പോഴും ആളുകള്‍ കൂടി നില്‍ക്കുന്നത് തുടരുകയാണ്.
Discussion about this post