മുംബൈ: കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്ര സ്റ്റേഷനില്‍ ഒത്തുചേരാന്‍ ഇടയാക്കിയ സംഭവതത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക്. റയില്‍വേ സേവനങ്ങളെ കുറിച്ച് ടിവി ചാനല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ചാനല്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘വാര്‍ത്ത ഉച്ചയ്ക്കു ശേഷമാണ് ഫ്ളാഷ് ആയത്. ആ വാര്‍ത്ത കണ്ടിട്ടാണ് പലരും തീവണ്ടി കയറാന്‍ സ്റ്റേഷനിലെത്തിയെന്നതിന് സാധ്യത വളരെ കൂടുതലാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ താമസവും ഭക്ഷണവും എല്ലാം ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ മോഡി സര്‍ക്കാരാണ് ഇത്തരക്കരായ ആളുകളുടെ പ്രശ്നത്തിന് കൃത്യമായ നയരേഖയുമായി എത്തേണ്ടത്’, മാലിക് പറയുന്നു.
പ്രത്യേക തീവണ്ടികള്‍ വഴിയോ ബസ്സുകള്‍ വഴിയോ ഉള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
आज दोपहर @abpmajhatv की इस खबर के बाद शायद बान्द्रा में भीड़ जुटी हो इस से इनकार नही किया जा सकता।#लॉकडॉउन pic.twitter.com/6El5SH1jxE
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) April 14, 2020