മുംബൈ: കൊറോണ ബാധിതയായ 29 വയസ്സുകാരി ആത്മഹത്യ ചെയ്തു. മുംബൈയിലെ വര്‍ലി സ്വദേശിയായ യുവതിയാണ് ജീവനൊടുക്കിയത്. ചികിത്സയില്‍ കഴിയുന്ന യുവതിയെ ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മനോവിഷമത്തിലായ യുവതി ആശുപത്രിയില്‍ വെച്ച് ജീവനൊടുക്കുകയായിരുന്നെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊറോണ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് നിരവധി പേരാണ് ആത്മഹത്യ ചെയ്തത്.
രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവുമുള്ള സംസ്ഥാനം മഹാരാഷ്ട്രയിലാണ് . ഇവിടെ 2,684 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. 178 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
അതേസമയം, ഡല്‍ഹിയിലും മരണസംഖ്യ ഉയരുകയാണ്. 30 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 1,561 പേര്‍ക്ക് രോഗം ബാധിച്ചു. തമിഴ്നാട്ടില്‍ മരണം 12 ആയി. രോഗികളുടെ എണ്ണം 1,204 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു.
Discussion about this post