ന്യൂഡല്‍ഹി: വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആപ്പിലായത് ഒരു കൂട്ടം മദ്യപാനികളാണ്. ചാരായം വാറ്റിയും മറ്റ് ലഹരികളും തേടിയ പലരുമുണ്ട്. മദ്യലഭ്യതയില്ലാത്തതിനെ തുടര്‍ന്് ജീവനൊടുക്കിയവരും കുറവല്ല. ഇപ്പോള്‍ വീട്ടിലിരുന്ന് എങ്ങനെ മദ്യം ഉണ്ടാക്കാമെന്ന് ഗൂഗിളില്‍ നോക്കി പഠിക്കുകയാണ് ചിലര്‍.
വന്‍വില നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും സാധനം കിട്ടാനില്ലെന്നാണ് പലരുടടെയും പരാതി. ഇതേതടര്‍ന്നാണ് സ്വന്തമായി മദ്യം എങ്ങനെ ഉത്പാദിപ്പിക്കാം എന്ന ചിന്തയിലേയ്ക്ക് ആളുകളെ നയിക്കുന്നത്. ഗൂഗിളില്‍ അടുത്ത ദിവസങ്ങളില്‍ ഒരുപാട് പേര്‍ തിരഞ്ഞത് മദ്യം ഉണ്ടാക്കുന്ന വിവിധ മാര്‍ഗങ്ങളെന്നാണ് റിപ്പോര്‍ട്ട്. എളുപ്പവഴിയില്‍ വീടുകളില്‍ എങ്ങനെ നിര്‍മ്മിക്കാമെന്നാണ് ഏറ്റവുമധികം പേര്‍ തിരഞ്ഞത്. മാര്‍ച്ച് അവസാനമായപ്പോള്‍ കരിഞ്ചന്തക്കച്ചവടക്കാര്‍ ഇരട്ടിവിലയാണ് മദ്യത്തിന് ഈടാക്കിയിരുന്നത്.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് മൂന്നിരട്ടിയും നാലിരട്ടിയുമായി. 170 രൂപ വിലയുള്ള ഒരു കുപ്പി വിസ്‌കി 700 രൂപ നല്‍കിയാണ് വാങ്ങിയതെന്ന് മുംബൈ സ്വദേശി പറയുന്നു. അതേമയം, വീട്ടില്‍ നിര്‍മ്മിച്ച മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞയാഴ്ച രണ്ട് പേര്‍ മരിച്ചിരുന്നു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യഷോപ്പുകള്‍ കുത്തിത്തുറന്നുള്ള മോഷണവും പതിവായിട്ടുണ്ടെന്ന് പുനെയിലെ പോലീസുദ്യോഗസ്ഥന്‍ പറയുന്നു.
Discussion about this post