അഹമ്മദാബാദ്: മതത്തിന്റെ പേരില്‍ കൊവിഡ് രോഗികളെ വിഭജിച്ച് അഹമ്മദാബാദിലെ ആശുപത്രി. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം കൊവിഡ് വാര്‍ഡുകളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇത്തരത്തില്‍ വേര്‍തിരിവ് നടത്തിയിരിക്കുന്നത് എന്നാണ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ ഗുണവന്ത് എച്ച് റാത്തോഡ് പറഞ്ഞത്.
എന്നാല്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ വാദം ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ നിതിന്‍ പട്ടേല്‍ നിഷേധിച്ച് രംഗത്തെത്തി. ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ രോഗികളെ വേര്‍തിരിച്ചതിനേക്കുറിച്ച് തനിക്ക് അറിവില്ലെന്നും ആരോപണത്തേക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് നിതിന്‍ പട്ടേല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.
നിലവില്‍ ഈ ആശുപത്രിയില്‍ 186 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 150 പേര്‍ക്കും ഇതിനോടകം തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചു.
Discussion about this post