ലഖ്നൗ: ലോക്ക് ഡൗണില്‍ പുറത്തിറങ്ങാനും കൂട്ടംകൂടി നില്ക്കാനുമാവാത്ത സാഹചര്യത്തില്‍ പരമ്പരാഗത ശൈലിയിലുള്ള ശാഖാപ്രവര്‍ത്തനത്തിന് മാറ്റം വരുത്തി ആര്‍എസ്എസ്. ദൈനംദിന ശാഖകള്‍ നടത്താനാവാത്തതിനാല്‍ കുടുംബശാഖകളാണ് കണ്ടെത്തിയിരിക്കുന്ന വഴി. വീടിനുള്ളില്‍ കുടുംബാംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ശാഖ നടത്തുന്ന രീതിയാണ് ആര്‍എസ്എസ് ആവിഷ്കരിച്ചിരിക്കുന്നത്.
കുടുംബശാഖയെന്നാണ് നേതൃത്വം നല്കിയ പേര്. വീടിന്റെ ടെറസിലോ, മുറ്റത്തോ എല്ലാ ദിനവും പ്രഭാതത്തില്‍ ഒത്തുചേര്‍ന്ന് വ്യായാമങ്ങള്‍, യോഗ, ധ്യാനം തുടങ്ങിയ പരിശീലിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള മാനസിക ബന്ധം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദങ്ങളെയും മറ്റും മറികടക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഇവരുടെ പക്ഷം.
കുടുംബ ശാഖയെന്ന ആശയം രാജ്യവ്യാപകമായോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എന്നാല്‍ ആര്‍എസ്എസിന്റെ കണക്കുകള്‍ പ്രകാരം ലഖ്നൗവില്‍ മാത്രം 900 കുടുംബ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഈ സംവിധാനം കൂടുതല്‍ വ്യാപിക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
Discussion about this post