ന്യൂഡല്‍ഹി; ഏപ്രില്‍ 15 മുതല്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന കമ്പനികള്‍. ഇതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം നഷ്ടമാകും. അതെസമയം മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നാണ് കമ്പനികളുടെ വാഗ്ദാനം.
രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കും എന്ന പ്രതീക്ഷയില്‍ ഒട്ടുമിക്ക സ്വകാര്യ വിമാന കമ്പനികളും ഏപ്രില്‍ 15 മുതല്‍ ബുക്കിംഗുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയതോടെയാണ് വിമാനക്കമ്പനികള്‍ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുന്നത്.
സര്‍വീസുകള്‍ റദ്ദായതിനാല്‍ ടിക്കറ്റെടുത്തവര്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ടിക്കറ്റ് മറ്റൊരു തീയതിയിലേക്ക് മാറ്റി നല്‍കാമെന്ന് വിമാന കമ്പനികള്‍ നിലപാട് സ്വീകരിച്ചത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ 6000 കോടി രൂപ ഇപ്പോള്‍ വിമാനകമ്പനികളുടെ കൈവശമുണ്ട്.
Discussion about this post