ന്യൂഡല്‍ഹി: ഡല്‍ഹി മാക്സ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുള്‍പ്പടെ 39 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രോഗബാധ സ്ഥിരീകരിച്ച രോഗികളുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയത്.
രണ്ടുദിവസം മുമ്പാണ് ഹൃദ്രോഗ ചികിത്സക്കായി രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരെയും നഴ്സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്.
ക്വറന്റീനില്‍ പോയവര്‍ക്ക് രോഗലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഡല്‍ഹി എയിംസില്‍ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്ടര്‍മാരെയും ജീവനക്കാരെയും ക്വാറന്റീന് ചെയ്തിരുന്നു.
ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരത്തേ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
Discussion about this post