ലോക്ക്ഡൗണ്‍ നീട്ടല്‍: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം നാളെ ഉണ്ടാകുമെന്നാണ് സൂചന. നാളെ രാവിലെ 10നാണ് അഭിസംബോധന ചെയ്യുക.

കൊവിഡ് ബാധിതരുടെയും കൊവിഡ് മരണ നിരക്കും ഉയര്‍ന്നതോടെ ലോക്ക്ഡൗണ് നീട്ടണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളും മുന്നോട്ടുവെച്ചത്.

സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയില്‍ എത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇളവുകള്‍ വരുത്തിയാകും ലോക്ക് ഡൗണ്‍ നീട്ടുകയെന്നാണ് സൂചന. ഈ ഇളവുകള്‍ എന്തെല്ലാം ആയിരിക്കും എന്നതിനെ സംബന്ധിച്ചാണ് രാജ്യം ഉറ്റുനോക്കുന്നത്.

Exit mobile version