കൊറോണയുടെ ഉറവിടം വുഹാന്‍, ലോകം വിശ്വസിക്കുന്നത് അങ്ങനെയെന്ന് ബിജെപി നേതാവ്; അനിഷ്ടം പ്രകടിപ്പിച്ച് ചൈനയും

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഉറവിടം വുഹാന്‍ ആണെന്നും, ലോകം അങ്ങനെയാണ് വിശ്വസിക്കുന്നതെന്നും ബിജെപി നിയമനിര്‍മ്മാതാവ് ടി രാജാ സിംഗ്. കാറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണെന്ന് ലോകം മുഴുവനും വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

ചൈനാ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ അനിഷ്ടം പ്രകടിപ്പിച്ച് ചൈനീസ് കൗണ്‍സിലറായ ലിയു ബിങ് രാജാ സിംഗിന് കത്തയക്കുകയും ചെയ്തു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് ദുഷ്‌കീര്‍ത്തി പ്രചരണമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കത്തിന് മറുപടിയും സിംഗ് നല്‍കുന്നുണ്ട്.

‘നിങ്ങളുടെ സന്ദേശം എനിക്ക് ലഭിച്ചു. ഞാന്‍ മാത്രമല്ല, ലോകം മുഴുവനുമുള്ളവര്‍ വിശ്വസിക്കുന്നത് ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത് എന്നാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസ്താവിച്ചത് കൊറോണ വൈറസ് അല്ല, ചൈനീസ് വൈറസ് എന്നാണ്.’ സിംഗ് തുറന്നടിച്ചു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എത്രയും പെട്ടെന്ന് മരുന്ന് കണ്ടുപിടിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Exit mobile version