ബെംഗളൂരു: കര്‍ണാടകയില്‍ അടച്ചിട്ട ബാറില്‍ മോഷണം. ദൊഡ്ഡബാനസവാടിയിലെ അടച്ചിട്ട ബാറിന്റെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. 35 കുപ്പി മദ്യമാണ് മോഷണം പോയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ 21ന് അടച്ചിട്ട ബാര്‍ കഴിഞ്ഞ ദിവസം പരിശോധിക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
ഏകദേശം 30,000 രൂപയുടെ മദ്യമാണ് മോഷണം പോയത് എന്നാണ് ബാറുടമ വ്യക്തമാക്കിയത്. ബാറിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നാണ് ബാറുടമ ശരത് കുമാര്‍ പറഞ്ഞത്. അതേസമയം നഗരത്തിലെ ബാറുകളില്‍ മോഷണം ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇതേതുടര്‍ന്ന് നഗരത്തിലെ ബാറുകള്‍ക്ക് സമീപം പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം.
Discussion about this post