മുംബൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓട്ടിസം ബാധിച്ച മകന് ഒട്ടക പാല്‍ ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പരാതിപ്പെട്ട യുവതിക്ക് 20 ലിറ്റര്‍ ഒട്ടകപ്പാല്‍ എത്തിച്ചു നല്‍കി റയില്‍വേ. മുംബൈ സ്വദേശിയായ രേണുവിനാണ് ട്രെയിന്‍ വഴി റെയില്‍വേ ഉദ്യോഗസ്ഥര്‍ പാല്‍ എത്തിച്ചു നല്‍കിയത്.
@narendramodi Sir I have a 3.5 yrs old child suffering from autism and severe food allergies . He survives on Camel Milk and limited qty of pulses. When lockdown started I didn’t have enough camel milk to last this long. Help me get Camel Milk or its powder from Sadri(Rajasthan).
— neha kumari (@nehakum79798495) April 4, 2020
ഓട്ടിസം ബാധിച്ച മൂന്നര വയസുകാരനായ മകന് പശു, ആട്, പോത്ത് എന്നിവയുടെ പാല്‍ മകന് അലര്‍ജി ആണെന്നും ഒട്ടക പാല്‍ മാത്രമേ കുടിക്കുകയുള്ളുവെന്നും കാണിച്ച് രേണു, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ ഇടപടല്‍.
ലോക്ക് ഡൗണ്‍ ആയതിനാല്‍ ഒട്ടകപ്പാല്‍ ലഭിക്കുന്നില്ല. അതിനാല്‍ രാജസ്ഥാനില്‍ നിന്ന് ഒട്ടക പാലോ പാല്‍പ്പൊടിയോ എത്തിച്ചു തരണമെന്നായിരുന്നു നരേന്ദ്ര മോഡിയെ ടാഗ് ചെയ്ത രേണു ട്വീറ്റ്് ചെയ്തത്. ഈ ട്വീറ്റ് ശദ്ധയില്‍പ്പെട്ട മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ബോത്ര രാജസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫുഡ് കമ്പനിയായ അദ്വിക് ഫുഡുമായി ബന്ധപ്പെടുകയും യുവതിയുടെ ആവശ്യം അറിയിക്കുകയും ചെയ്തു.
Final update
20 lts. camel milk reached Mumbai by train last night. The family has kindly shared part of it with another needy person in the city.
Thanking Sh.Tarun Jain, CPTM, North-West Railways who ensured an unscheduled halt to pick the container.@RailwaySeva@RailMinIndia https://t.co/fCxI6EJTrX
— Arun Bothra (@arunbothra) April 11, 2020
പിന്നാലെ ബോത്രയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട നോര്‍ത്ത്-വെസ്റ്റ് റെയില്‍വേ സിപിടിഎം, എസ്. തരുണ്‍ ജെയിന്‍ മുന്‍കൈയെടുത്ത് പാല്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post