ബംഗളൂരു: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗികള്‍ ഓരോരുത്തരായി സുഖം പ്രാപിച്ച് മടങ്ങുമ്പോള്‍ നിറകൈയ്യടികളോടെയും പൂക്കള്‍ നല്‍കിയും യാത്രയയപ്പ് നല്‍കുകയാണ് ഡോക്ടര്‍മാര്‍.
ബംഗളൂരുവില്‍ നിന്നാണ് മനോഹരമായ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് രോഗമുക്തനായി മടങ്ങുമ്പോഴാണ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് കൈയ്യടിക്കുന്നത്. കെജി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരും ചേര്‍ന്നാണ് ഇത്രയും ഹൃദ്യമായ യാത്രയയപ്പ് നല്‍കിയിരിക്കുന്നത്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട്.
ഒരാള്‍ യുവാവിന് പൂക്കള്‍ നല്‍കുന്നുമുണ്ട്. അവസാനത്തെ രണ്ട് പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെ ശനിയാഴ്ച ഇയാള്‍ ആശുപത്രി വിട്ടത്. 14 ദിവസം കൂടി ഹോം ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post