ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്ക് അടക്കം 58 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 969 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ എട്ട് ഡോക്ടര്‍മാര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്.