നാസിക്: തൊണ്ട വേദന അനുഭവപ്പെട്ട യുവാവ് കൊറോണ വൈറസ് ബാധയെന്ന ഭയത്തെ തുടര്‍ന്ന് ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. നാസിക് സ്വദേശിയായ പ്രതിക് രാജു കുമാവത് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
തനിക്ക് കൊവിഡ് ബാധിച്ചെന്ന് സംശയമുണ്ടെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചാണ് ഇയാള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കുറിപ്പ് പോലീസ് കണ്ടെടുത്തു. തൊണ്ടയ്ക്ക് അസുഖമുണ്ടായതിനെത്തുടര്ന്ന് പ്ലംബറായ പ്രതിക് സ്വകാര്യ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു.
പിന്നീട് തനിക്ക് കൊവിഡ് ആണെന്ന് പ്രതിക് ഭയന്നിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതികിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post