ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു. 0.05-0.10 നും ഇടയിലാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പലിശ വര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍വന്നു.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരം നിക്ഷേപത്തിന് 6.8 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.7 ശതമാനമായിരുന്നു. ഒന്നു മുതല്‍ രണ്ടു വരെ കാലാവധിയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 7.30 ശതമാനമായി വര്‍ധിപ്പിച്ചു. നേരത്തെ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് 7.2 ശതമാനമായിരുന്നു.
Discussion about this post