ന്യൂഡല്‍ഹി: ഭീതിവിതച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1035 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.കൊവിഡ് രോഗവ്യാപനം തുടങ്ങിയ ശേഷം ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ആയിരത്തേലേറെ പേര്‍ക്ക് രോഗ ബാധ സ്ഥീരീകരിക്കുന്നത്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,447 ആയി ഉയര്‍ന്നു. ഇതുവരെ 239 പേരാണ് മരിച്ചത്. 643 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്തു. ഈ സാഹചര്യത്തില്‍ ഏഴ് രോഗവ്യാപന മേഖലകള്‍കൂടി സീല്‍ ചെയ്തു.
മധ്യപ്രദേശിലും ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. മധ്യപ്രദേശിലാണ് കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്.ഹരിയാന,പഞ്ചാബ്, ബംഗാള്‍,ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെയെണ്ണം ഉയരുകയാണ്.
അതിനിടെ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ഇതോടെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 28 വരെ നീട്ടിയേക്കും. എന്നാല്‍ നിയന്ത്രണങ്ങളിള്‍ ഇളവ് വരുത്തിയാകും ലോക്ക ഡൗണ്‍ നീട്ടുക എന്നാണ് സൂചന.