കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. എന്നാല്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി ബംഗാള്‍ സര്‍ക്കാറിന് നോട്ടീസയച്ചിട്ടുണ്ട്.
ഈ ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ്. ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തിനെതിരെ അഭിഭാഷകനായ സൗരവ് ദത്തയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സെപ്തംബര്‍ 10നാണ് പശ്ചിമബംഗാളിലെ 28,000 പൂജ കമ്മിറ്റികള്‍ക്ക് 28 കോടി നല്‍കാനുള്ള തീരുമാനം മമത ബാനര്‍ജി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ടായിരുന്നു.
Discussion about this post