ശ്രീനഗർ: കൊറോണ പ്രതിസന്ധിയിൽ ഇരു രാഷ്ട്രങ്ങളും ആശങ്കയിൽ കഴിയുന്നതിനിടെ അതിർത്തിയിൽ പാകിസ്താൻ സൈന്യത്തിന്റെ പ്രകോപനം. വെള്ളിയാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ അതിർത്തിയിൽ രണ്ട് തവണ ആക്രമണം നടത്തിയ പാകിസ്താന് ഇന്ത്യൻ സൈന്യം ചുട്ട മറുപടി നൽകി.
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരാൻ സെക്ടറിൽ രണ്ടിടത്താണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. തുടർന്ന് ഇന്ത്യൻ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം പാകിസ്താൻ തീവ്രവാദ ക്യാമ്പുകളും ഗൺപൊസിഷനുകളും തകർത്തു. ഗൺ ഏരിയ, ടെററിസ്റ്റ് ലോഞ്ച് പാഡ് എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതാണ് റിപ്പോർട്ടുകളെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്ന വീഡിയോയും ഇന്ത്യൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
India carries out precision targeting of gun areas, terrorist launch pads and ammunition in response to unprovoked ceasefire violation by Pakistan in Keran Sector of Kupwara district. Reports of heavy damage on enemy side: Defence Spokesperson, Srinagar #JammuandKashmir pic.twitter.com/HXxVKPIuph
— ANI (@ANI) April 10, 2020
Discussion about this post