ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കടുത്ത നിലപാടുകളുമായി ഒഡിഷയിലെ പെട്രോള്‍ പമ്പുകള്‍. മാസ്‌ക് ധരിക്കാതെ എത്തിയാല്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയടക്കമുള്ള ഒരു ഇന്ധനവും നല്‍കില്ലെന്നാണ് പമ്പുടമകളുടെ തീരുമാനം. ഞങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്.
അവര്‍ തങ്ങളുടെ ഹീറോകളാണെന്ന് ഉത്കാല്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ലാത്ത് പ്രതികരിച്ചു. നേരത്തെ കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി ഒഡീഷ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടിയിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സും ഒഡീഷ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു.
ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേ തുക തന്നെ അടയ്ക്കേണ്ടി വരും. തുടര്‍ന്നാണ് പിഴ വര്‍ധിക്കുകയും ചെയ്യും. ഇതിനു പിന്നാലെയാണ് കര്‍ശന നടപടികളുമായി പമ്പ് ഉടമകളും രംഗത്തെത്തിയത്.
Odisha: Petrol pumps in Bhubaneswar have decided not to provide petrol,CNG&diesel to people who don't wear masks. Sanjay Lath, Utkal Petroleum Dealers Association, General Secretary says, "Our worker's are our hero&this will protect them as well as our customers from #COVID19". pic.twitter.com/O7sLLCcR5s
— ANI (@ANI) April 10, 2020