ചണ്ഡീഗഡ്: കൊവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായി ഹരിയാന സര്‍ക്കാര്‍. കൊവിഡ് ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കിയതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസോലേഷന് വാര്‍ഡില്‍ സേവനം ചെയ്യുന്ന സഹായികള്‍ എന്നിവരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫന്‍സിലൂടെ ആരോഗ്യ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ ഹരിയാനയില്‍ കൊവിഡ് ചുമതല വഹിക്കുന്ന പോലീസുകാര്‍ക്ക് വൈറസ് ബാധ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനവും ഹരിയാന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നത്.
ഹരിയാനയില്‍ ഇതുവരെ 169 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്. കഴിഞ്ഞ ദിവസം മാത്രം 600 ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post