മുംബൈ: ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം 22 ആയി ഉയര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരില്‍ രണ്ട് പേര് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര് മരിച്ച നഗരം കൂടിയാണ് മുംബൈ. അതുകൊണ്ട് തന്നെ ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മുംബൈയില്‍ മാത്രം 65 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്. കഴിഞ്ഞ ദിവസം മാത്രം 600 ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 6412 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതുവരെ 1364 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 97 പേരാണ് വൈറസ് ബാധമൂലം മഹാരാഷ്ട്രയില്‍ മരിച്ചത്.
Discussion about this post