ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്. കഴിഞ്ഞ ദിവസം മാത്രം 600 ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 6412 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതുവരെ 1364 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 97 പേരാണ് വൈറസ് ബാധമൂലം മഹാരാഷ്ട്രയില്‍ മരിച്ചത്.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ 834 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ട് പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഡല്‍ഹിയില്‍ 720 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരാകരിച്ചത്. 12 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ 17 പേരും മധ്യപ്രദേശില്‍ 16 പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്.