മുംബൈ:ലോക് ഡൗണില്‍ വിശന്നിരിക്കുന്ന വയറുകള്‍ക്ക് അന്നമൂട്ടി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്. മുംബൈ നഗരത്തിലും ചേരികളും ദിവസേന 2000 ഭക്ഷണപ്പൊതികള്‍ ബിഗ് ബി എത്തിക്കുന്നു.
ഹാജി അലി ദര്‍ഗ, മഹിം ദര്‍ഗ, ബാബുല്‍നാഥ് ക്ഷേത്രം, ബാന്ദ്രയിലെ ചേരികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം നടത്തുന്നത്. രാവിലെയും രാത്രിയിലെയും ഭക്ഷണമാണ് എത്തിക്കാറുള്ളതെന്നും ബിഗ് ബി പറയുന്നു.
ഓള് ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് ഒരു ലക്ഷം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കുന്നതിന് പുറമെയാണിത്.
എന്നാല്‍, ഭക്ഷണ വിതരണത്തില്‍ ചില വെല്ലുവിളികള്‍ നേരിടുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ വാഹന നിയന്ത്രണം വെല്ലുവിളിയാകുന്നുണ്ട്. മാത്രമല്ല ചേരികളില്‍ ഭക്ഷണ വിതരണത്തിന് എത്തുമ്പോള്‍ അവര്‍ തിരക്കുകൂട്ടുന്നതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്നില്ലെന്നും ബച്ചന് വ്യക്തമാക്കി
Discussion about this post