ഡെറാഡൂണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് ഉത്തരാഖണ്ഡ് സ്വദേശിനിയായ 60കാരി. ദേവകി ഭണ്ഡാരിയാണ് തന്റെ സമ്പാദ്യമായി 10 ലക്ഷം രൂപയാണ് സര്‍ക്കാരിലേയ്ക്ക് നല്‍കിയത്.
ബുധനാഴ്ച ഇവര്‍ ചെക്ക് അധികൃതര്‍ക്ക് കൈമാറി. ദേവകി ദാനശീലരായ പുരാണകഥാപാത്രങ്ങളായ കര്ണനെയും രാജ ബലിയെയും ഓര്‍മിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ത്രിവേദ്ര സിങ് റാവത് പ്രതികരിച്ചു. ‘ഈ ലോകത്ത് തനിച്ചായിരിക്കുമ്പോഴും ദേവകി ഇന്ത്യയെ മുഴുവന്‍ തന്റെ കുടുംബമായാണ് കണ്ടത്. അനുകരണീയമായ ഒരു മാതൃക അവര്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. അവര്‍ ഒരു പ്രചോദനമാണ്. കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് അവരുടെ നിസ്വാര്‍ഥമായ ഈ പ്രവര്‍ത്തി കരുത്തുപകരും.’- റാവത്ത് പറഞ്ഞു.
ചമോലി ജില്ലയിലാണ് ദേവകിയുടെ താമസം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിക്കുന്നത്. അവര്‍ക്ക് കുട്ടികളില്ല.
Discussion about this post