ലക്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടില്‍ കുടുങ്ങിയതോടെ, വിരഹ ദുഃഖം താങ്ങാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. 32കാരനായ ഉത്തര്‍പ്രദേശ് സ്വദേശി രാകേഷ് സോണിയാണ് വിരഹ ദുഖഃത്തില്‍ ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡ് മേഖലയിലാണ് സംഭവം.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ സോണിയുടെ ഭാര്യ അവരുടെ സ്വന്തം വീട്ടില്‍ പോയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ക്ക് തിരിച്ചെത്താന്‍ കഴിയാതെ വരികയും അവര്‍ സ്വന്തം വീട്ടില്‍ കുടുങ്ങുകയും ചെയ്തു.
ഇതാണ് രാകേഷ് സോണിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും ഭാര്യയെ കാണാന്‍ കഴിയാതെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്നാണ് പോലീസ് ഭാഷ്യം.
Discussion about this post