ശ്രീനഗര്‍; പൂമ്പൊടികള്‍ മുഖേന കൊറോണ വൈറസ് വായുവിലൂടെ ശരീരത്തിലെത്തുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കാശ്മീരിലെ റഷ്യന്‍ പൈന്‍മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ പൈന്‍മരങ്ങള്‍ മുറിച്ചു നീക്കുന്നതിനെതിരെ കാശ്മീരില്‍ പരിസ്ഥിതി പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.
1.6 കോടിയോളം പൈന്‍മരങ്ങള്‍ കാശ്മീരിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ പൈന്‍മരങ്ങല്‍ ജനങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍ പൈന്‍മരങ്ങളുടെ പൂമ്പൊടികളിലൂടെയാണ് അലര്‍ജി വരുന്നത്. ഏപ്രില്‍ മാസത്തിലാണ് പൂമ്പൊടികള്‍ പരക്കുന്നത്. അലര്‍ജി വന്ന സാഹചര്യത്തില്‍ 2015 ല്‍ ലക്ഷക്കണണക്കിന് റഷ്യന്‍ പൈന്‍മരങ്ങള്‍ കാശ്മീരില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം മുറിച്ച് മാറ്റിയിരുന്നു.
ഇതിനെതിരെ പരാതികള്‍ വന്ന സാഹചര്യത്തില്‍ മരം മുറിക്കല്‍ താല്‍ക്കാലികമായും നിര്‍ത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവ വീണ്ടും മുറിച്ചു നീക്കുന്നത്. അതേ സമയം മരങ്ങള്‍ മുഴുവനായും മുറിച്ചു നീക്കുന്നില്ലെന്നും ശാഖകള്‍ വെട്ടിമാറ്റാനാണ് ഉത്തരവിട്ടിരിക്കുന്നതെന്നും ജമ്മുകാശ്മീര്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് റീജുയണല്‍ ഡയരക്ടര്‍ മെഹറുജുദിന്‍ മാലിക് പ്രതികരിച്ചു.
Discussion about this post