മുംബൈ:ദിനംപ്രതി നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുകയും രോഗം ബാധിച്ച് ഒരാൾ കൂടി മരണമടയുകയും ചെയ്തതോടെ ധാരാവി ചേരി പൂർണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. നിലവിൽ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 10 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ധാരാവി. നിലവിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ജനങ്ങൾ ഇവിടെ പാലിക്കുന്നില്ല.
ഒരാഴ്ച മുമ്പാണ് ധാരാവിയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ 55 വയസുള്ള ഇയാൾ മരിക്കുകയും ചെയ്തു. ബുധനാഴ്ച 64 വയസുള്ള ഒരാൾകൂടി രോഗം ബാധിച്ച് മരിച്ചു. ഒരാഴ്ചക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് ധാരാവി ചേരി അടയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നത്.
രണ്ടുപേർ മരിച്ച ധാരാവിയിലെ ബാലികാ നഗർ എന്ന ചേരിപ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
Discussion about this post