ചെന്നൈ: ലാബ് ടെക്നീഷ്യന് ഉള്‍പ്പടെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൂത്തുക്കുടിയിലെ എവിഎം ആശുപത്രി അടച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്സ്പോട്ട്. ചെന്നൈ നഗരത്തില്‍ മാത്രം 156 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ചെന്നൈയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ആരും തന്നെ വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത് 17 പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 166 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം 5274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post