മുംബൈ: മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. വൊക്കാഡ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 46 നഴ്സുമാര്‍ക്കൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍. ഇതോടെ മുംബൈയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 48 ആയി ഉയര്‍ന്നു.
വൊക്കാഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്ന് രോഗികള്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ആദ്യം ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മറ്റുള്ളവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post