തബ്ലീഗുകാര്‍ പരോക്ഷമായി ഭീകരപ്രവര്‍ത്തനമാണ് ചെയ്യുന്നത്, ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്ലീഗുകാരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല; ബിജെപി എംഎല്‍എ

ബംഗളൂരു: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലരും ചികിത്സ തേടുന്നില്ലെന്നും ചികിത്സയിലുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നു എന്നതരത്തിലുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ബിജെപി എംഎല്‍എ രേണുകാചാര്യ.

തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പരോക്ഷമായി ഭീകരപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്ലീഗുകാരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ലെന്നും രേണുകാചാര്യ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്ലീഗുകാര്‍ കൊറോണ വാഹകരാണ്. അവര്‍ നേരെ ആശുപത്രികളില്‍ ചികില്‍സ തേടണം. ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്ലീഗുകാരുണ്ട്. അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല.അവര്‍ പരോക്ഷമായി ഭീകരപ്രവര്‍ത്തനമാണ് ചെയ്യുന്നത്’ എം.എല്‍.എ പറഞ്ഞു.

അതേസമയം, കുറച്ചുപേരുടെ തെറ്റിന് മുഴുവന്‍ സമൂഹത്തെയും കുറ്റപ്പെടുത്തുന്നത് തെറ്റാണെന്നും എംഎല്‍എ രേണുകാചാര്യ കൂട്ടിച്ചേര്‍ത്തു. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എം.പി രേണുകാചാര്യ.
നിരീക്ഷണത്തിലിരിക്കെ മോശമായി പെരുമാറുന്ന തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ചുകൊല്ലണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെയും നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Exit mobile version